ആരാധനയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് ബൈഡന് മുന്നറിയിപ്പ്; ഗര്‍ഭഛിദ്ര അവകാശം ഇല്ലാതാക്കാന്‍ കടുത്ത നടപടിയിലേക്ക് കത്തോലിക്കാ സഭ

ആരാധനയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് ബൈഡന് മുന്നറിയിപ്പ്; ഗര്‍ഭഛിദ്ര അവകാശം ഇല്ലാതാക്കാന്‍ കടുത്ത നടപടിയിലേക്ക്
കത്തോലിക്കാ സഭ
Published on

വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിന് വേണ്ടി വാദിക്കുന്ന നേതാക്കളെ ആരാധനയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കവുമായി കത്തോലിക്കാ സഭ. ഇതിനായുള്ള കരട് വോട്ടെടുപ്പ് യുഎസ് കത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സില്‍ പാസായി.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുളള നേതാക്കളെ സ്വാധീനിക്കാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം.

കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിക്കുന്ന കത്ത് കഴിഞ്ഞ മാസമാണ് കര്‍ദിനാള്‍ ലൂയിസ് ലഡാരിയ നല്‍കിയത്.

കത്തോലിക്കാ വിശ്വാസിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് സഭ നടത്തിയത് ഒരു സ്വകാര്യ നീക്കമാണെന്നും പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയില്ലെന്നുമാണ് ജോ ബൈഡന്‍ പ്രതികരിച്ചത്.

കൃത്യമായി ആരാധനയില്‍ പങ്കെടുക്കുന്ന ബൈഡന്‍ പക്ഷേ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ടത് വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്ന പക്ഷക്കാരനാണ്.

കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജോ ബൈഡന്‍. ഗര്‍ഭഛിദ്രത്തിന് അവകാശം നല്‍കുന്ന നിലയിലുള്ള തീരുമാനങ്ങളെ എതിര്‍ക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ തീരുമാനമെന്നാണ് സഭ വിശദമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in